നജ്‌റാൻ മുൻ ഗവർണർ ഫഹദ് അൽസുദൈരി അന്തരിച്ചു

ഫഹദ് അൽസുദൈരി

റിയാദ് - നജ്‌റാൻ മുൻ ഗവർണർ ഫഹദ് ബിൻ ഖാലിദ് അൽസുദൈരി രാജകുമാരൻ അന്തരിച്ചു.  റിയാദ് തുർക്കി ബിൻ അബ്ദുല്ല ജുമാ മസ്ജിദിൽ  മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് അൽഊദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

കുവൈത്തിലെ സൗദി അംബാസഡറായും ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ബെർകിലിയിൽനിന്ന് പൊളിറ്റിക്കൽ ഇക്കണോമിക്‌സിൽ ബിരുദം നേടിയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 

Latest News