ലണ്ടനില്‍ വന്‍തീപ്പിടിത്തം; ആളപായമില്ല

ലണ്ടന്‍- ലണ്ടനിലെ പ്രശസ്തമായ കാംഡെന്‍ മാര്‍ക്കറ്റിലുണ്ടായ വന്‍തീപ്പിടിത്തം നിയന്ത്രണ വിധേയമായി. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അഗ്നിബാധ പുലര്‍ച്ചെയാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു.
അഗ്നിബാധയുടെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി റസ്റ്റോറന്റുകളും കിച്ചണുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആളപായമില്ല.
കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളും മേല്‍ക്കുരയുമാണ് തീ വിഴുങ്ങിയത്. പത്ത് ഫയര്‍ എന്‍ജിനുകളും 70 അഗ്നിശമന സൈനികരുമാണ് തീയണച്ചത്.

 

Latest News