Sorry, you need to enable JavaScript to visit this website.

കിഴക്കമ്പലം പഞ്ചായത്തില്‍ ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉല്‍ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36 തവണകളായി തിരിച്ചടച്ചാല്‍ മതി. വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി തുകയും പലിശയും ട്വന്റി 20 വഹിക്കും. ഇത്തരത്തില്‍ 10,000 രൂപയുടെ ഉല്‍പന്നം വാങ്ങുന്ന ഉപഭോക്താവ് പ്രതിമാസം 138 രൂപ മാത്രം അടച്ചാല്‍ മതിയാകും. 

ആദ്യഘട്ടത്തില്‍ സ്‌കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എല്‍.ഇ.ഡി ടിവി, മൊബൈല്‍ ഫോണ്‍, അയണ്‍, കിടക്കകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഈ പദ്ധതി സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ള ജനങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നതെന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകള്‍ ഉള്ള കിഴക്കമ്പലമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

Latest News