ഭോപ്പാൽ- മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബാബുലാൽ ഗൗർ(89) അന്തരിച്ചു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2004-2005 കാലയളവിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. ഗോവിന്ദ്പുര മണ്ഡലത്തിൽനിന്ന് പത്തുതവണ എം.എൽ.എയായി. പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.






