Sorry, you need to enable JavaScript to visit this website.

15 വര്‍ഷം അച്ഛന്‍ പീഡിപ്പിച്ചു, അനുജത്തിയേയും ഉപദ്രവിച്ചപ്പോള്‍ യുവതിയുടെ പരാതി

ലഖ്‌നൗ- അമ്മയുടെ സഹായത്തോടെ പതിനഞ്ച് വര്‍ഷത്തോളമായി അച്ഛന്‍ ബലാത്സഗം ചെയ്യുകയായിരുന്നുവെന്ന പരാതിയുമായി യുവതി. കേസെടുത്ത പോലീസ് 23 വയസ്സായ യുവതിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് മോചിപ്പിച്ചു. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിനു പുറത്തുള്ള ചിന്‍ഹത്ത് ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.
ആറുവയസുള്ളപ്പോഴാണ് തന്നെ ആദ്യമായി ബലാത്സംഗം ചെയ്തതെന്നും അമ്മക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും യുവതി പറയുന്നു. അമ്മ തനിക്ക് സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ തരുമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
44 കാരനായ പിതാവ് അനുജത്തിയെയും ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പതിനെട്ട് വയസുകാരനായ സഹോദരനോട് യുവതി വിവരങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ ആര്‍ക്കും പിതാവിനെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച് യുവതി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ വവിരം അറിയിക്കുകയായിരുന്നു. ഇവര്‍ മുഖേന പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയെയും സഹോദരിയെയും താല്‍ക്കാലികമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി.

 

Latest News