സിറിയയില്‍ തുര്‍ക്കി സൈന്യത്തിനു നേരെ വ്യോമാക്രമണം: മൂന്ന് മരണം

അങ്കാറ- സിറിയയിലേക്കുള്ള സൈനിക വാഹന വ്യൂഹത്തിനു നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നിലവിലുള്ള ധാരണകള്‍ കാറ്റില്‍ പറത്തി സിറിയന്‍ ഇദ്‌ലിബ് മേഖലയില്‍ സിറിയന്‍ സേന ആക്രമണം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിറിയയിലേക്കുള്ള തുര്‍ക്കി സൈന്യത്തിന്റെ മുന്നേറ്റം. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ മുന്‍നിരയിലേക്ക് നീങ്ങുമ്പോഴായിരുന്നു വ്യോമാക്രമണം. സര്‍ക്കാര്‍ സേന വിമത നിയന്ത്രണത്തിലുള്ള പുതിയ പ്രദേശത്തേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുര്‍ക്കി സൈന്യത്തിന്റെ വരവ് അതിക്രമമാണെന്നും ഖാന്‍ ശൈഖ്ദൂന്‍ പട്ടണത്തിലെ വിമതരെ സഹായിക്കുകയാണെന്നും സിറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ആരോപിച്ചു.

 

Latest News