Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ടയിൽനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത് 40 ലക്ഷത്തിന്റെ വിഭവങ്ങൾ

ഈരാറ്റുപേട്ടയിലെ ദുരിതാശ്വാസ കളക്ഷൻ സെന്ററിൽനിന്ന്. 

ഈരാറ്റുപേട്ട - മഴക്കെടുതിയുടെ ദുരിതമകറ്റാൻ ഈരാറ്റുപേട്ട ഒന്നിച്ചപ്പോൾ ലഭിച്ചത് 40 ലക്ഷത്തിലേറെ രൂപയുടെ വിഭവങ്ങൾ. ഒരാഴ്ചയായി ഈരാറ്റുപേട്ട പൗരാവലി നടത്തിയ ദുരിതാശ്വാസ കളക്ഷൻ സെന്ററിന്റെ പ്രവർത്തനം സമാപിച്ചപ്പോൾ ആകെ 16 ലോഡ് ഭക്ഷ്യ വസ്തുക്കളും തുണിത്തരങ്ങളും പഠനോപകരണങ്ങളും ഗൃഹോപകരണങ്ങളുമായി 40 ലക്ഷം രൂപയുടെ സാധനങ്ങൾ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെയും കോട്ടയത്തെയും വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു. അഞ്ച് ലോഡ് ഭക്ഷ്യവസ്തുക്കൾ ദുരിത മേഖലയിലേക്ക് അയച്ചു കൊണ്ടാണ് അവസാന ദിവസം സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ഒപ്പം രണ്ട് ബസുകളിലായി ക്ലീനിംഗ്, പ്ലംബർ, ഇലക്ട്രിക് വിദഗ്ധർ ഉൾപ്പെടെ 120 ഓളം വളണ്ടിയർമാരും പുറപ്പെട്ടു. 
സമാപന വാഹനങ്ങളുടെ ഫഌഗ് ഓഫ് കർമം കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു ഐ.എ.എസ് നിർവഹിച്ചു. എം.പിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ തുടങ്ങിയവർ കളക്ഷൻ സെന്റർ സന്ദർശിച്ചിരുന്നു.
പുത്തൻപള്ളി ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി പ്രസിഡൻറ് പി. ഇ.മുഹമ്മദ് സക്കീർ, പുത്തൻപള്ളി പ്രസിഡൻറ് കെ.ഇ. പരീത്, മുഹ്‌യിദ്ദീൻ പള്ളി പ്രസിഡന്റ് പി.എസ്. ഷഫീഖ്, ഹാഷിർ നദ്‌വി, അനസ് കണ്ടത്തിൽ, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൻ ബൽക്കീസ് നവാസ്, മുൻ ചെയർമാൻ ടി.എം. റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ.എം.എ. ഖാദർ, മുനിസിപ്പൽ കൗൺസിർമാരായ സി.പി. ബാസിത്, നിസാർ ഖുർബാനി, വിവിധ സംഘടനാ പ്രതിനിധികളായ അമീൻ പിട്ടയിൽ, കെ.എം. ജാഫർ, പി.എസ്.അഷറഫ്, ഹാരിസ് സ്വലാഹി, പരീക്കുട്ടി മേത്തർ, അജ്മൽ പാറനാനി, ഷബീബ് ഖാൻ, ഹക്കീം പുതുപ്പറമ്പിൽ, നസീബ് വട്ടക്കയം, റയീസ് പടിപ്പുരയ്ക്കൽ, ബഷീർ കുട്ടി, ഫസൽ ഫരീദ്, പി.പി.എം നൗഷാദ്, ജാമിർ, വി.എം.ഷക്കീൽ കൊല്ലം പറമ്പിൽ, അനസ് പാറയിൽ, ഹിലാൽ വെള്ളൂപ്പറമ്പിൽ, ഹുസൈൻ അമ്പഴത്തിനാൽ, എം.എ.നവാസ്, അമീൻ വെള്ളാപ്പള്ളി, വി.ടി.ഹബീബ്, ഹാരിസ് പുളിക്കീൽ, നഹാസ് ഖാൻസൺ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പെരുന്നാൾ ദിവസം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ പള്ളികളിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തിരുന്നു. 

 

Latest News