Sorry, you need to enable JavaScript to visit this website.

ശ്രീ റാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം- മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിക്കാനിടയായ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് തിരുവനന്തപുരം ആർ.ടി.ഒ സസ്‌പെന്റ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ. മോട്ടോർ വാഹന നിയമപ്രകാരമാണ് നടപടി. അപകടം നടന്ന് പതിനേഴ് ദിവസത്തിന് ശേഷമാണ് നടപടി. കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ച് ദിവസത്തെ സാവകാശം നൽകിയുള്ള നോട്ടീസ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് സസ്‌പെന്റ് ചെയ്യാതെ മോട്ടോർ വാഹന വകുപ്പ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്ന വിശദീകരണം.

Latest News