അരുൺ ജയ്റ്റ്‌ലിയുടെ നില അതീവഗുരുതരം

ന്യൂദൽഹി- ദൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.  കഴിഞ്ഞ രണ്ട് വർഷമായി അരുൺ ജെയ്റ്റ്‌ലി ചികിത്സയിലാണ്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല. ശ്വാസതടസം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

Latest News