ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

ന്യൂദൽഹി- ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതയെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യൂദൽഹിയിലായിരുന്നു 82 കാരനായ മിശ്രയുടെ അന്ത്യം. മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായി സേവനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവായിരുന്ന മിശ്ര കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. പിന്നീട് ഭാരതീയ ജൻ കോൺഗ്രസ്(രാഷ്ട്രീയ)രൂപീകരിച്ചു. മിശ്രയുടെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു.
 

Latest News