Sorry, you need to enable JavaScript to visit this website.

എന്തുവേണമെങ്കിലും എത്ര വേണമെങ്കിലും എടുത്തോളൂ... അനിൽ കുമാർ കട തുറന്നിട്ടു

തൃശൂർ: എത്ര വേണമെങ്കിലും എടുത്തോളു എന്ന് പറഞ്ഞ് അനിൽകുമാർ എന്ന കടയുടമ കട തുറന്നിട്ടുകൊടുത്തപ്പോൾ ജനപ്രതിനിധികൾ പോലും അമ്പരുന്നു. കൊച്ചിയിലെ നൗഷാദിന് പിൻമുറക്കാർ ഏറുകയാണ്. അനന്യം എന്നാൽ തുല്യതയില്ലാത്തത് എന്നർഥം. എറിയാട് അത്താണിയിലെ അനന്യ ടെക്‌സ്റ്റൈൽസ് ഉടമ അനിൽകുമാർ പ്രളയ ബാധിതർക്കായി വാരിക്കോരി കൊടുത്ത് വ്യത്യസ്തനായി.
പ്രളയ ബാധിതർക്ക് ഒരു കൈ സഹായം എന്ന പേരിൽ കൊടുങ്ങല്ലൂർ താലൂക്കിന്റെ നേതൃത്വത്തിൽ എം.എൽ.എമാരായ ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ സുനിൽകുമാർ, മുൻസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിവരുന്ന കളക്ഷൻ സെന്ററിലേക്ക് വിഭവ സമാഹരണത്തിനായി ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ ഫെയ്‌സ് ബുക്കിൽ ഒരു കുറിപ്പിട്ടിരുന്നു. ആ പോസ്റ്റിന് താഴെ 'കുറച്ച് വസ്ത്രം ഉണ്ട് വന്നാൽ തരാം അല്ലെങ്കിൽ എത്തിച്ച് തരാം' എന്ന് അനിൽ കമന്റിട്ടു.
വസ്ത്രം വാങ്ങാൻ ടൈസൺ മാസ്റ്റർ എം.എൽ.എയും എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കൈതവളപ്പിൽ കൊടുങ്ങല്ലൂർ അഡീഷണൽ തഹസിൽദാർ ജെസി സേവ്യാർ എന്നിവരും അനന്യ ടെക്‌സ്റ്റൈൽസിൽ എത്തിയപ്പോൾ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആവശ്യമുള്ളത്രയും ഡ്രസ് എടുത്തോളൂ എന്ന് അനിൽകുമാർ പറയുകയായിരുന്നു. എത്ര എടുക്കണം എന്ന് വന്നവർക്കും ആശയക്കുഴപ്പമായി. അവസാനം ഒരു ഇന്നോവ കാറിൽ കൊള്ളാവുന്നത്ര വസ്ത്രങ്ങൾ അനിൽകുമാർ നൽകി ജനപ്രതിനിധികളെ യാത്രയാക്കി.
 

Latest News