യു.എസ് ഉത്തരവ് ജിബ്രാള്‍ട്ടര്‍ തള്ളി; ഇറാന്‍ കപ്പല്‍ പിടിച്ചെടുക്കില്ല

ലണ്ടന്‍- ഇറാനിയന്‍ എണ്ണ ടാങ്കറായ ഗ്രേസ് വണ്‍ വിട്ടുകൊടുക്കരുതെന്നും പിടിച്ചെടുക്കണമെന്നുമുള്ള അമേരിക്കയുടെ അഭ്യര്‍ഥന ജിബ്രാള്‍ട്ടര്‍ നിരാകരിച്ചു. ഈ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്നും യാറോപ്യന്‍ യൂനിയന്‍ നിയമങ്ങളാണ് തങ്ങള്‍ക്ക് ബാധകമെന്നുമാണ് ജിബ്രാള്‍ട്ടര്‍ അറിയിച്ചത്.
പത്ത് ലക്ഷം ഡോളറിന്റെ എണ്ണയുള്ള ടാങ്കര്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വാഷിങ്ടണിലെ ഫെഡറല്‍ കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.
യൂറോപ്യന്‍ യൂനിയന്‍ നിയമങ്ങള്‍ക്കുപുറമെ, ഇറാനെതിരായ ഉപരോധം നടപ്പിലാക്കുമ്പോള്‍ ഇ.യുവിലും യു.എസിലും വ്യത്യാസമുണ്ടെന്നും ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച രാവിലെ ടാങ്കറില്‍ ഇറാന്‍ പതാക ഉയര്‍ത്തുകയും ടാങ്കറിന്റെ ഒരു ഭാഗത്ത് പുതിയ പേര്‍ പെയിന്റ് കൊണ്ട് എഴുതുകയും ചെയ്തു.

 

Latest News