പുത്തുമല തിരച്ചില്‍: വെള്ളച്ചാട്ടത്തില്‍ മൃതദേഹം കണ്ടെത്തി; പുറത്തെടുക്കാനായില്ല

മേപ്പാടി- പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം. തിരിച്ചറിഞ്ഞിട്ടില്ല. പുറത്തെടുക്കാന്‍ ശ്രമിച്ചു വരികയാണെങ്കിലും പ്രയാസമാണെന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം വിലയിരുത്തി.
കഴിഞ്ഞ ആറ് ദിവസം രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സന്നദ്ധപ്രവര്‍ത്തകരാണ് സൂചിപ്പാറയിലെ മൃതദേഹം കണ്ടത്. ആറുപേരെ കൂടി കണ്ടെത്താനുണ്ട്.
കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം നാളെ പുത്തുമലയില്‍ എത്തിച്ച് ഉപയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്.  അത്യാധുനിക സംവിധാനമായ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്.

 

Latest News