കൊടിമരം മാറ്റുന്നതിനിടെ ഷോക്കേറ്റ് അഞ്ച് വിദ്യര്‍ഥികള്‍ മരിച്ചു

ബംഗളൂരു- കര്‍ണാടകയില്‍ ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ ഷോക്കേറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. കൊപ്പലിലുള്ള സര്‍ക്കാര്‍ ഹോസ്റ്റലിലാണ് സംഭവം. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി സ്ഥാപിച്ച കൊടിമരം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം.

രണ്ട് കുട്ടികള്‍ക്കാണ് ആദ്യം ഷോക്കേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പേര്‍ക്കു കൂടി ഷോക്കേറ്റതെന്ന് പറയുന്നു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി ഇതിന്റെ ഒന്നാം നിലയിലാണ് കൊടിമരം സ്ഥാപിച്ചത്. ഇത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കെട്ടിട ഉടമ, ഹോസ്റ്റല്‍ വാര്‍ഡന്‍, പ്രാദേശിക വൈദ്യതിവിതരണ കമ്പനി അധികൃതര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അ മരിച്ച വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു.

 

 

Latest News