മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

വടകര- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങണ്ണൂരിലെ പൂവനാഴീന്റവിടെ അര്‍ജുനനെയാണ് പോക്‌സോ നിയമ പ്രകാരം വടകര സി.ഐ എം. അബ്ദുല്‍കരീം അറസ്റ്റ് ചെയ്തത്.
ക്വാര്‍ട്ടേഴ്‌സിലും കോഴിക്കോട്ടെ ബന്ധു വീട്ടിലും വെച്ച് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കോഴിക്കോട് നിന്ന് കണ്ടെത്തുകയായിരുന്നു. അര്‍ജുനനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

 

Latest News