കുട്ടികള്‍ ജനിക്കാത്തതില്‍ മനനൊന്ത് എന്‍ഐടി പ്രോഫസറും ഭാര്യയും ജീവനൊടുക്കി

റൂര്‍ക്കേല- വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും മക്കള്‍ ജനിക്കാത്തതില്‍ മനംനൊന്ത് ഒഡീഷയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി) അസിസ്റ്റന്റ് പ്രൊഫസറും ഭാര്യയും ജീവനൊടുക്കി. റൂര്‍ക്കേലയിലെ വീട്ടിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്. എന്‍ഐടിയില്‍ ലൈഫ് സയന്‍സസ് വകുപ്പില്‍ അധ്യാപകനായ റസു ജയബാലനാണ് ആത്മഹത്യ ചെയ്തത്. കുട്ടികള്‍ ജനിക്കാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് കണ്ടെടുത്ത് ആത്മഹത്യ കുറിപ്പിലുണ്ട്. മൃതദേഹങ്ങളുടെ സമീപത്തു നിന്നാണ് കുറിപ്പ് ലഭിച്ചതെന്ന് റൂര്‍ക്കേല എസ്പി സാര്‍ത്ഥക് സാരംഗി പറഞ്ഞു.
 

Latest News