ന്യൂദൽഹി- ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെ.എൻ.യു)യുടെ പേര് മാറ്റി നരേന്ദ്ര മോഡി യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന് ദൽഹി ബി.ജെ.പി എം.പി ഹൻസ് രാജ്. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകശ്മീരിനെ വിഭജിച്ച കേന്ദ്ര നടപടിയെ പറ്റി വിശദീകരിക്കുമ്പോഴാണ് ജെ.എൻ.യുവിന്റെ പേര് മാറ്റണമെന്ന് ഹൻസ് രാജ് ആവശ്യപ്പെട്ടത്. എല്ലാവരും സമാധാനമായിരിക്കാൻ പ്രാർത്ഥിക്കുക. പൂർവികർ ചെയ്തുപൊയ തെറ്റുകൾ ഓരോന്നായി പുതിയ സർക്കാർ തിരുത്തുകയാണ്. ജെ.എൻ.യു വിന്റെ പേര് മാറ്റി മോഡി നാഷണൽ യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന നിർദ്ദേശം ഞാൻ മുന്നോട്ടുവക്കുകയാണ്.






