Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 രോഗബാധിതര്‍ വര്‍ധിക്കുന്നു; ജാഗ്രത പുലര്‍ത്തണം

തിരുവനന്തപുരം- പ്രളയത്തിനും മഴക്കെടുതികള്‍ക്കും പിന്നാലെ നൂറു കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. ഈ മാസം രോഗം ബാധിച്ച് മൂന്ന് പേര്‍ മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിരവധി പേര്‍ കഴിയുന്ന  സാഹചര്യത്തില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തുടനീളം ജാഗ്രതപാലിക്കണമെന്നും എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നീണ്ടുനില്‍ക്കുന്ന പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, വിറയല്‍ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെറിയതോതിലുള്ള ലക്ഷണങ്ങളുള്ളവര്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടണം. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍, വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
സംസ്ഥാനത്ത്  ഈ വര്‍ഷം 42 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്.  

 

Latest News