Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാക്കർമാർ നുഴഞ്ഞുകയറും, റൂട്ടറുകളിൽ ഗസ്‌റ്റ്‌ വൈഫൈ സെറ്റ് ചെയ്യുന്നവർ ജാഗ്രതൈ

തെൽ അവീവ്- ഇന്ന് ലഭ്യമാകുന്ന റൂട്ടറുകളിൽ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പൂർണ്ണ സംവിധാനത്തോടെയുള്ള വൈഫൈയും വിരുന്നുകാർക്കും മറ്റു അതിഥികൾക്കും ഉപയോഗിക്കുവാനായി പരിമിതപ്പെടുത്തിയ ഗസ്‌റ്റ്‌ നെറ്റ്‌വർക്കും സെറ്റ് ചെയുന്ന സംവിധാനത്തിൽ ഏറെ അപകടങ്ങൾ പതിയിരിക്കുന്നതായി ഗവേഷക സംഘം. മിക്ക റൂട്ടറുകളിലും ഉള്ള നെറ്റ്‌വർക്ക്  ഷെയറിങ് സംവിധാനത്തിലെ ഗസ്‌റ്റ്‌ സംവിധാനത്തിലൂടെ പ്രധാനപ്പെട്ട ഉപകരണങ്ങളിലേക്ക് നുഴഞ്ഞു കയറി വിലപ്പെട്ട ഡാറ്റകൾ മോഷ്‌ടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായാണ് ഇസ്‌റാഈലിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ രംഗത്തെത്തിയത്. ഇത്തരത്തിൽ ഗസ്‌റ്റ്‌ വൈഫൈ ഉപയോഗിച്ച് നുഴഞ്ഞു കയറുന്ന ഹാക്കർമാർക്ക് വളരെ സുഗമമായി പൂർണ്ണ സംവിധാനം ഉപയോഗിക്കുന്നവരുടെ മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ഉപകരണങ്ങളിലേക്ക് കടന്നു ചെന്ന് അവ മോഷ്‌ടിക്കാൻ കഴിയുമെന്ന  മുന്നറിയിപ്പുമായി ഇസ്‌റാഈൽ ആസ്ഥാനമായുള്ള ബെൻ ഗുറിയോൺ സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് രംഗത്തെത്തിയത്. 
   അറിയപ്പെടുന്ന നിർമ്മാതാക്കളിൽ നിന്നുള്ള റൂട്ടറുകൾ ക്രോസ്-റൂട്ടർ ഡാറ്റ ചോർച്ചയ്ക്ക് ഇരയാകുമെന്ന് ഇവർ വ്യക്തമാക്കുന്നുണ്ട്. രണ്ടു വ്യത്യസ്‌ത നെറ്റ്‌വർക്കുകളിലൂടെ നുഴഞ്ഞുകയറി ഡാറ്റകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ സുരക്ഷ വളരെ ദുർബലമാണെന്നും വളരെ സുഖമമായി നുഴഞ്ഞു കയറാൻ സാധിക്കുമെന്നും കണ്ടെത്തിയതായി സർവ്വകലാശായിലെ സോഫ്റ്റ്‌വെയർ ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റംസ് എഞ്ചിനീയറിങ് വകുപ്പിലെ അടാർ ഒവാദ്യ പറഞ്ഞു. കുടുംബങ്ങളിലെ നിരവധി പേരുടെ വിലപ്പെട്ട വിവരങ്ങൾ ഉൾകൊള്ളുന്ന ഉപകരണങ്ങളിലടക്കം വിവിധ ഉപകരണങ്ങൾ കണക്റ്റ് ചെയ്യുന്നതിനായി ഒരു നെറ്റ്‌വർക്കും, സന്ദർശകർക്കും മറ്റുള്ളവർക്കുമായി തുറന്നിടുന്ന കുറഞ്ഞ സെൻസിറ്റിവ് ഡാറ്റ നൽകുന്നതുമടക്കം നിലവിൽ ഇന്ന് മിക്ക റൂട്ടറുകളിലും ഒന്നിലധികം നെറ്റ്‌വർക്ക് ഓപ്‌ഷനുകൾ നൽകാറുണ്ട്. എന്നാൽ, ഇതിൽ രണ്ടാമത് സൂചിപ്പിച്ച നെറ്റ്‌വർക്കിൽ കൂടെ കയറി കണക്റ്റ് ചെയ്‌തിരിക്കുന്ന മുഴുവൻ ഉപകരണങ്ങളിലെയും ഡാറ്റകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. 

Latest News