ജീവനക്കാരിക്ക് അടിവസ്ത്രം കാണിച്ചു; വിദേശ യുവാവിന്റെ യാത്ര മുടങ്ങി

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന കമ്പനി ജീവനക്കാരിയോട് സഭ്യതക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയ വിദേശ യുവാവിന്റെ യാത്ര മുടങ്ങി.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കര്‍ശന സുരക്ഷാ പരിശോധനയാണ് വിമാനത്തവളത്തില്‍ തുടരുന്നത്. റഷ്യന്‍ യുവാവ് സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മുംബൈക്ക് പോകാനാണ് ഇയാള്‍ എത്തിയത്. ജീവനക്കാരുടെ പരിശോധനയില്‍ കുപിതനായ ഇയാള്‍ ജീവനക്കാരിക്ക് നേരെ അടിവസ്ത്രം കാണിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. യാത്രക്കാരന്‍ മാപ്പെഴുതി നല്‍കിയതിനാല്‍ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചെങ്കിലും ഇയാളുടെ യാത്ര സ്‌പൈസ് ജെറ്റ് വിമാന കമ്പനി അനുവദിച്ചില്ല.

 

Latest News