Sorry, you need to enable JavaScript to visit this website.

പ്രളയ ബാധിതരെ സഹായിക്കാൻ നിലമ്പൂരിൽ പീപ്പിൾസ് മാർക്കറ്റ് 

നിലമ്പൂരിൽ ആരംഭിച്ച പീപ്പിൾസ് മാർക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി എ.കെ.ബാലൻ സംസാരിക്കുന്നു.

നിലമ്പൂർ - പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ സംവിധാനിച്ച ' പീപ്പിൾസ് ഫ്രീ സൂപ്പർ മാർക്കറ്റ്' നിലമ്പൂർ പോത്തുകല്ലിൽ പ്രവർത്തനമാരംഭിച്ചു. പട്ടികജാതി വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി.മുജീബ്‌റഹ്മാൻ അധ്യക്ഷത വഹിച്ചു. പി.വി അൻവർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടർ ജാഫർ മാലിക്, അസി. കലക്ടർ അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്റർ, സർക്കിൾ ഇൻസ്‌പെക്ടർ മനോജ് പറയട്ട, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായി, പഞ്ചായത്ത് മെമ്പർ സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് സ്വാഗതവും, എം.ഐ അനസ് മൻസൂർ നന്ദിയും പറഞ്ഞു. പ്രളയ ബാധിതർക്ക് വിതരണം ചെയ്യാനായി പീപ്പിൾസ് ഫൗണ്ടേഷൻ ശേഖരിച്ച സാധന സാമഗ്രികളാണ് ഈ മാർക്കറ്റിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ടോക്കൺ നൽകിയ കുടുംബങ്ങൾക്കാണ് സാധനങ്ങൾ ലഭിക്കുക. ഏറ്റവും അർഹരായവർക്ക് പരമാവധി സഹായം എത്തിക്കുകയാണ് മാർക്കറ്റിന്റെ ലക്ഷ്യം. ഈ മാർക്കറ്റിലൂടെ സാധനങ്ങൾ നൽകി സഹകരിക്കാൻ താൽപര്യമുള്ളവർ 9946318054, 9947505558 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Latest News