Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീണുകിട്ടിയ പണം ഈജിപ്തുകാരൻ ഹാജിമാർക്ക് തിരിച്ചുനൽകി

മലേഷ്യൻ തീർഥാടകരുടെ പണവും പാസ്‌പോർട്ടുകളും അടങ്ങിയ ബാഗ് ഹാജിമാരുടെ ബസ് ഡ്രൈവർക്ക് ഈജിപ്തുകാരൻ മുഹമ്മദ് മുസ്തഫ കൈമാറുന്നു.

മദീന- വീണുകിട്ടിയ പണമടങ്ങിയ ബാഗ് മസ്ജിദുന്നബവിക്കു സമീപം പ്രവർത്തിക്കുന്ന സീഫുഡ് റെസ്റ്റോറന്റിലെ തൊഴിലാളിയായ ഈജിപ്തുകാരൻ ഉടമകളായ മലേഷ്യൻ തീർഥാടകരെ കണ്ടെത്തി തിരിച്ചുനൽകി. 
പണവും മലേഷ്യൻ ഹാജിമാരുടെ പാസ്‌പോർട്ടുകളും സൂക്ഷിച്ച ബാഗ് ആണ് ഈജിപ്ഷ്യൻ തൊഴിലാളി മുഹമ്മദ് മുസ്തഫക്ക് വീണുകിട്ടിയത്. ബാഗിനകത്ത് പണവും പാസ്‌പോർട്ടുകളും കണ്ടതോടെ യുവാവ് ഉടമകൾക്കു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. പ്രദേശത്തെ പാർക്കിംഗിൽ തീർഥാടകരുടെ ബസിനു വേണ്ടി നടത്തിയ തെരച്ചിലിൽ ബസ് പാർക്കിംഗിൽനിന്ന് പുറത്തിറങ്ങുന്നതാണ് മുഹമ്മദ് മുസ്തഫക്ക് കാണാനായത്. ഉടൻ ഓടിയെത്തി ബസ് തടഞ്ഞുനിർത്തി നടത്തിയ അന്വേഷണത്തിൽ ബാഗിന്റെ ഉടമയെ കണ്ടെത്തുകയും ബാഗ് തിരിച്ചുനൽകുകയുമായിരുന്നു. 
പണവും പാസ്‌പോർട്ടുകളും സൂക്ഷിച്ച ബാഗ് നഷ്ടപ്പെട്ട കാര്യം തീർഥാടകർ അറിഞ്ഞിരുന്നില്ല. ഈജിപ്തുകാരൻ ഇത് തിരിച്ചുനൽകിയതോടെ മാത്രമാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇവർ അറിഞ്ഞത്. പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടത് തീർഥാടകരുടെ മടക്കയാത്ര മുടങ്ങുന്നതിന് വരെ ഇടയാക്കുമായിരുന്നു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ഈജിപ്തുകാരന്റെ സത്യസന്ധതയാണ് ഗുരുതരമായ പ്രതിസന്ധിയിൽനിന്ന് മലേഷ്യൻ ഹാജിമാരെ രക്ഷപ്പെടുത്തിയത്. പണവും പാസ്‌പോർട്ടുകളും അടങ്ങിയ ബാഗ് തങ്ങളെ കണ്ടെത്തി തിരിച്ചേൽപിച്ച ഈജിപ്തുകാരന് ഹാജിമാർ നന്ദി പറഞ്ഞു.  

 

Latest News