Monday , September   23, 2019
Monday , September   23, 2019

മക്കക്ക് സമീപം ചത്ത കാലികളുടെ  ഇറച്ചി വിൽക്കാൻ  ശ്രമിച്ചവർ അറസ്റ്റിൽ

മക്ക - മക്കക്കു സമീപം ശുമൈസിയിൽ ചത്ത കാലികളുടെ ഇറച്ചി ശേഖരിച്ച് വിൽക്കാൻ ശ്രമിച്ച ഏതാനും വിദേശികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിന് മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകുകയായിരുന്നു. നിയമ ലംഘകർക്ക് ഉചിത ശിക്ഷ നൽകാനും തുടർന്ന് നാടുകടത്താനും ഗവർണർ നിർദേശിച്ചു. 
ചത്ത കാലികളുടെ ഇറച്ചി ശേഖരിച്ച് വിൽപന നടത്തുന്ന സംഘത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരനെ ആദരിക്കുന്നതിനും ഗവർണർ നിർദേശിച്ചു. ശുമൈസിയിൽ ചത്ത ഒട്ടകങ്ങളുടെയും ആടുകളുടെയും ഇറച്ചി വിൽപനക്കു വേണ്ടി ശേഖരിക്കുന്ന വിദേശികളെ കണ്ട സൗദി പൗരൻ ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. ചത്ത കാലികളുടെ ഇറച്ചി വിദേശികൾ ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സൗദി പൗരൻ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടി രുന്നു. 

 

Tags

Latest News