ആഡംബര കാറുകൾ കൂട്ടിയിടിച്ച് കാൽനട യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം

കൊൽക്കത്ത- ആഡംബര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു കാൽനട യാത്രക്കാർ മരിച്ചു. പശ്ചിമബംഗാളിലെ ഷേക്‌സ്പിയര്‍ സരണി റോഡിലാണ് ജഗ്‌വേറും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലുമുണ്ടായിരുന്നവർക്ക് പരിക്കേറ്റപ്പോൾ മരണം പുൽകേണ്ടി വന്നത് രണ്ടു കാൽനട യാത്രക്കാർക്കാണ്. ദമ്പതികളായ കാസി മുഹമ്മദ് അലാം (36) ഫര്‍ഹാന ഇസ്ലാം താനിയ (30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തെ തുടർന്നു ജഗ്‌വാർ കാർ ഡ്രൈവർ കൊൽക്കത്തയിലെ അറിയപ്പെട്ട കുടുംബത്തിലെ 22 കാരനെ പോലീസ് കസ്റ്റഡിയിലെത്തു. 
      അമിത വേഗതിയിലായിരുന്ന ജഗ്‌വാർ കാർ ബെൻസ് കാറിനെ ഇടിക്കുകയായിരുന്നു. ഇതേ തുടർന്നു രണ്ടു ലക്ഷ്വറി കാറുകളുടെയും നിയന്ത്രണം നഷ്‌ടപ്പെടുകായും അടുത്തുണ്ടായിരുന്ന കാൽനട യാത്രക്കാരെ  ജഗ്‌വാർ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ജഗ്‌വാർ കാർ ഡ്രൈവർ അർസലൻ പർവേസ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ഇയാളെ പോലീസ് പിടികൂടിയത്  അപകടത്തിൽ ബെൻസ് കാറിലെ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. 

Latest News