Sorry, you need to enable JavaScript to visit this website.

തിമിര ശസ്‌ത്രക്രിയക്ക്‌ ശേഷം 11 പേരുടെ കാഴ്ച്ച ശക്തി നഷ്‌ടമായി; ആശുപത്രിക്കെതിരെ അന്വേഷണം

ഭോപാൽ- കണ്ണ് ശസ്‌ത്രക്രിയക്ക്‌ ശേഷം പതിനൊന്നു പേരുടെ കാഴ്ച ശക്തി പൂർണമായും നഷ്‌ടപ്പെട്ടു. മധ്യപ്രദേശിലെ ഇൻഡോറിലെ കണ്ണാശുപത്രിയിലാണ് സംഭവം. തിമിര ശസ്‌ത്രക്രിയക്ക് വിധേയരായവരുടെ കണ്ണുകളുടെ കാഴ്ച്ച ശേഷിയാണ് പൂർണ്ണമായും നഷ്ടമായത്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ആശുപത്രിയുടെ ലൈസൻസും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌.  സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു ചീഫ്  ഓഫീസർ ഡോ: പ്രവീൺ ജാഡിയ പറഞ്ഞു. സംഭവത്തിൽ 72 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കാഴ്ച ശക്തി നഷ്ടപ്പെട്ടവർക്ക് ഏറ്റവും മികച്ച ശുശ്രൂഷ നൽകുമെന്നു  മന്ത്രി തുളസി സിൽവത് അറിയിച്ചു. ആശുപത്രി ലൈസൻസ് റദ്ദ് ചെയ്യാൻ ഉത്തരവിട്ടതായും രോഗികൾക്ക് 20,000 രൂപ വീതം നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയവർക്കെതിരെ കേസ് ഫായ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട വകുപ്പുകൾ. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ഏഴംഗ കമ്മീഷന് രൂപം നൽകിയിട്ടുണ്ട്. 

Latest News