ഗുഡ്ഗാവ്- വീട്ടിലെത്തിയ മൂന്നാംലിംഗക്കാര്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും കൊള്ളയടിച്ചു. ഗുഡ്ഗാവ് സെക്ടര്‍ 46 ലാണ് സംഭവം. അനുഗ്രഹിക്കാനെന്ന പേരിലാണ് മൂന്നംഗ സംഘം വീട്ടിലെത്തിയത്. സെക്ടര്‍ 50 പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വീട്ടിലെത്തിയ സംഘം പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 2100 രൂപ നല്‍കാമെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അവര്‍ 21,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
സംസാരം തുടരുന്നതിനിടെ സംഘത്തിലൊരാള്‍ ഭര്‍ത്താവിന്റെ 10,000 രൂപയടങ്ങുന്ന പഴ്‌സ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. മറ്റൊരാള്‍ തന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ ചെയിന്‍ പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രദേശത്തുള്ളവര്‍ പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ സംഘം കാറില്‍ കയറി രക്ഷപ്പെട്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു.