Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ റെയില്‍ ഗതാഗതം വ്യാപകമാക്കുന്നു;സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും

റിയാദ് - സൗദിയിൽ റെയിൽ ഗതാഗത ശൃംഖല വ്യാപകമാക്കാൻ ഉന്നതാധികൃതർ നിർദേശം നൽകി. റെയിൽ ഗതാഗത ശൃംഖലയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനാണ് നിർദേശം. മധ്യപൗരസ്ത്യ ദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വേഗം കൂടിയ റെയിൽ ഗതാഗത ശൃംഖല ഇവിടെ യാഥാർഥ്യമാക്കണമെന്നും സാധ്യമായത്ര ആസ്തി വരുമാനം ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം വർധിപ്പിച്ചും സ്വകാര്യ പങ്കാളിത്തവും മറ്റും പ്രയോജനപ്പെടുത്തിയും ഉടമസ്ഥാവകാശത്തിന് ചെലവഴിക്കുന്ന പണം കുറക്കണമെന്നാണ് നിർദേശം.
ഉയർന്ന ശേഷിയിൽ റെയിൽ ഗതാഗത സേവനം നൽകുന്നതിനുള്ള മികച്ച മാതൃകക്ക് രൂപം നൽകുക, സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനും സൗദി റെയിൽവേ കമ്പനിയും ഒറ്റ സംവിധാനത്തിൽ പുനഃസംഘടിപ്പിക്കുക, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് ഊന്നൽ നൽകുന്ന സംസ്‌കാരം ശക്തിപ്പെടുത്തുക, റെയിൽ ഗതാഗത മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആഗോള തലത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും പ്രയോജനപ്പെടുത്തുക എന്നീ ആശയങ്ങളും മുന്നോട്ടു വെക്കുന്നു. 
ദേശീയ വ്യവസായ, ലോജിസ്റ്റിക് സേവന വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പുതിയ റെയിൽവേ പദ്ധതികൾ നടപ്പാക്കുന്നതിന് സൗദി റെയിൽവേ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ ബജറ്റിൽ പദ്ധതികൾക്കു വേണ്ടി വരും വർഷങ്ങളിൽ നീക്കിവെക്കുന്ന പണം സൗദി റെയിൽവേ കമ്പനി അക്കൗണ്ടിൽ ഗഡുക്കളായി നിക്ഷേപിക്കാനും നീക്കമുണ്ട്. ജിദ്ദ-റിയാദ് റെയിൽപാത അടക്കം ഏതാനും റെയിൽ ഗതാഗത പദ്ധതികൾ സമീപ കാലത്ത് അധികൃതർ പരസ്യപ്പെടുത്തിയിരുന്നു. ഇതിൽ മക്ക-മദീന ഹറമൈൻ ഹൈസ്പീഡ് റെയിൽവേയും തെക്കു-വടക്കു പാതയും ഇതിനകം യാഥാർഥ്യമായി. 

Latest News