Sorry, you need to enable JavaScript to visit this website.

ജിസാനിൽ യുവതിക്കു നേരെ ആക്രമണം

ജിസാൻ- ജിസാൻ പ്രവിശ്യയിൽപെട്ട അൽഈദാബിയിൽ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ പാർക്കിൽ വെച്ച് യുവതിക്കു നേരെ എതാനും യുവാക്കൾ അടങ്ങിയ സംഘത്തിന്റെ ആക്രമണം. പാർക്കിൽ യുവതി വാടകക്ക് നൽകുന്ന ഏതാനും കളിക്കോപ്പുകൾ സംഘം തട്ടിയെടുക്കുന്നതിന് ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ പിന്തുടർന്ന് തടയുന്നതിന് യുവതി ശ്രമിച്ചത് ഇരു വിഭാഗവും തമ്മിലുള്ള കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. യുവതിയെ ആക്രമിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 


കുറ്റക്കാരെ പിടികൂടി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് അൽഈദാബി ഗവർണർ അബ്ദുല്ല അൽദാഫിരി സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകി. യുവതിക്ക് പിന്തുണ നൽകുന്നതിനും പാർക്കിലെ ഇവരുടെ ജോലി എളുമാക്കുന്നതിനും അബ്ദുല്ല അൽദാഫിരി നിർദേശിച്ചു. ഏതാനും പേരടങ്ങിയ സംഘം യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Latest News