Sorry, you need to enable JavaScript to visit this website.

ചൈനയിൽ സർക്കാർ ക്യാമ്പുകളിൽ വ്യാപകമായി വന്ധ്യം കരണം നടത്തുന്നുവെന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തൽ

ബെയ്‌ജിങ്‌- ചൈനയിൽ മുസ്‌ലിം സ്‌ത്രീകളെ വ്യാപകമായി വന്ധ്യം കരണത്തിനു വിധേയമാക്കുന്നതായി വെളിപ്പെടുത്തൽ. രാജ്യത്ത് മുസ്‌ലിംകളെ തുടച്ചു നീക്കുന്നത് ലക്ഷ്യമാക്കിയാണ് സർക്കാരിന്റെ ഈ പ്രവർത്തനം. ചൈനീസ് സർക്കാർ നടത്തുന്ന ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട യുവതി വാർത്താ ഏജൻസിക്ക്  നൽകിയ അഭിമുഖത്തിലാണ് ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഏതെങ്കിലും കാരണത്താൽ ജയിലിലടക്കപ്പെട്ടുന്ന സ്‌ത്രീകളെ നിർബന്ധിച്ച് വന്ധ്യം കാരണം ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കുന്നതായാണ് യുവതി വെളിപ്പെടുത്തിയത്. കൃത്യമായ ഇടവേളകളില്‍ വന്ധ്യംകരണ മരുന്നുകള്‍ കുത്തിവെക്കുകയും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കുന്നുവെന്നും യുവതി ഫ്രാന്‍സ് ടെലിവിഷനോട് വെളിപ്പെടുത്തി. 
    ഒരു വർഷത്തിലധികം കാലമാണ് യുവതി ചൈനയിൽ തടവിൽ കഴിഞ്ഞിരുന്നത്. പടിഞ്ഞാറൻ പ്രവിശ്യയായ ഷിങ്‌യാങ് ജയിലിൽ കഴിഞ്ഞിരുന്ന തന്നെ നിരവധി തവണയാണ് ബലാൽക്കാരമായി വന്ധ്യം കരണത്തിനുള്ള ഇഞ്ചക്ഷൻ കുത്തി വെച്ചത്. ജയിലുകളിലെ വാതിലുകളിൽ ചെറിയ വിടവിലൂടെ വിരൽ പുറത്തേക്ക് നീട്ടുന്ന തങ്ങളിൽ ഇഞ്ചക്ഷൻ കുത്തിവെച്ചാണ് ഇത് നടപ്പാക്കുന്നതെന്ന് ഗുൽബഹാർ ജാലിലോവ എന്ന 56 കാരി ചാനലിനോട് വെളിപ്പെടുത്തി. സമാനമായ സംഭവങ്ങൾ ആംനസ്റ്റി ഇന്റർനാഷണൽ കോൺഫറൻസിൽ മുപ്പതുകാരിയായ മെഹ്‌റിഗുൽ തുറസുൻ  എന്ന യുവതിയും വെളിപ്പെടുത്തിയിരുന്നു, 
       ഗര്‍ഭിണികളെ ബലാല്‍ക്കാരമായാണ് ഗര്‍ഭഛിദ്രം നടത്തുന്നത്. കൂടാതെ, കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടി വന്നതിനാൽ പിടികൂടപ്പെട്ടവരിൽ പലരും മാനസിക രോഗികളായി കഴിഞ്ഞുവെന്നും യുവതി വെളിപ്പെടുത്തുന്നു. 10 ലക്ഷം ഉയ്‌ഗൂർ മുസ്‌ലിംകളെയാണ് ചൈനീസ് സര്‍ക്കാര്‍ അകാരണമായി ജയിലില്‍ അടച്ചിരിക്കുന്നത്. മതപരമായ ന്യൂനപക്ഷമായ മുസ്‌ലിംകളെ പൂര്‍ണമായും രാജ്യത്ത് നിന്ന് ഇല്ലാതാക്കാനുള്ള നീക്കമാണ് ചെനീസ് സര്‍ക്കാര്‍ നടത്തുന്നത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലേക്ക് കടന്ന യുവതിയാണ് അഭിമുഖം നൽകിയത്. ഉയിഗൂർ മുസ്‌ലിംകൾക്കെതിരെ ചൈനീസ് സർക്കാർ നടത്തുന്ന നരക യാതന നേരത്തെ തന്നെ ഏറെ വിവാദമായിരുന്നു. 

Latest News