Sorry, you need to enable JavaScript to visit this website.

ഫുട്‌ബോൾ താരം ഉവൈറാന് വിദേശത്ത് വിദഗ്ധ ചികിത്സ

ഖമീസ് അൽഉവൈറാൻ  ആശുപത്രിയിൽ

റിയാദ് - സൗദി മുൻ ദേശീയ ഫുട്‌ബോൾ ടീം അംഗവും അൽഹിലാൽ, അൽഇത്തിഹാദ് ക്ലബ്ബുകളിലെ മുൻ കളിക്കാരനുമായ ഖമീസ് അൽഉവൈറാന് വിദേശത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ വെച്ച് ഖമീസ് അൽഉവൈറാന് അടുത്തിടെ ട്യൂമറിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പരിശോധനകളിൽ അൽഉവൈറാന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് വ്യക്തമായിട്ടുണ്ട്. 
1997 മുതൽ 2001 വരെയുള്ള കാലത്താണ് ഖമീസ് അൽഉവൈറാൻ അൽഹിലാൽ ക്ലബ്ബിനു വേണ്ടി ബൂട്ടണിഞ്ഞത്. 2001 മുതൽ 2007 വരെയുള്ള കാലത്ത് അൽഇത്തിഹാദ് ക്ലബ്ബിനു വേണ്ടിയും ജഴ്‌സിയണിഞ്ഞു. 1994 മുതൽ 2004 വരെയുള്ള കാലത്ത് സൗദി ഫുട്‌ബോൾ ടീമിൽ അംഗമായി രാജ്യത്തിനു വേണ്ടി കളിച്ചു. അൽഇത്തിഹാദ് ക്ലബ്ബുമായുള്ള കരാർ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചത്.
 

Latest News