മാതാവ് തലകറങ്ങി വീണു; കൈയിലിരുന്ന പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

ഈരാറ്റുപേട്ട - കുട്ടിയെ കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ മാതാവ് തലകറങ്ങി വീണതിനെ തുടർന്ന് കൈയിലിരുന്ന പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ഈരാറ്റുപേട്ട വട്ടക്കയം കൂറുമുള്ളംതടത്തിൽ മാഹിന്റെ ആറ് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. 
കുട്ടിയെ കുളിപ്പിക്കാനായി ബാത്‌റൂമിൽ കയറിയപ്പോൾ മാതാവിന് രക്തസമ്മർദ്ദം കുറയുകയും തലകറങ്ങി വീഴുകയുമായിരുന്നു. കൈയിലിരുന്ന കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേയ്ക്കാണ് വീണത്. വീട്ടുകാർ ഏറെ വൈകിയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻതന്നെ പി.എം.സി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം നൈനാർ പള്ളിയിൽ ഖബറടക്കി.
 

Latest News