Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ക്ക് സൗദിയില്‍ അവസരം; നോര്‍ക്ക വഴി അപേക്ഷിക്കാം

കൊച്ചി- സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. അല്‍ അഹ്‌സ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: എംഡി/ എംഎസ്/ എംഡിഎസ്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
കൊച്ചി, ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍വെച്ചാണ് അഭിമുഖം. ഓഗസ്റ്റ് 26, 27 തീയതികളില്‍ കൊച്ചിയില്‍ അഭിമുഖം നടക്കും. ഓഗസ്റ്റ് 29, 30 തീയതികളില്‍ ദല്‍ഹിയിലും സെപ്റ്റംബര്‍ 1, 2 തീയതികളില്‍ മുംബൈയിലും വെച്ച് അഭിമുഖം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഓഗസ്റ്റ് 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
1800 425 3939(ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്) എന്ന നമ്പറുകളില്‍ ബന്ധപ്പെട്ടും വിവരങ്ങള്‍ അറിയാം.

 

Latest News