ആലപ്പുഴ- ചേർത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കർ കോളനിയിലെ ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയ സി.പി.എം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിലെ മുഴുവൻ ചെലവും സർക്കാർ തന്നെയാണ് വഹിക്കുന്നതെന്നും ക്യാംപ് നടക്കുന്ന സ്ഥലത്തെ വൈദ്യുതി ചാർജ് അടക്കാനാണ് ഇയാൾ പണം പിരിച്ചതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. ക്യാംപിലുള്ളവരിൽനിന്ന് പിരിവെടുക്കുന്ന വാർത്ത ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ റവന്യൂവകുപ്പും വിശദീകരണവുമായി രംഗത്തെത്തി. ക്യാംപിലെ മുഴുവൻ ചെലവും സർക്കാറാണ് വഹിക്കുന്നതെന്നും ഇതിനായി പിരിവെടുക്കേണ്ട കാര്യമില്ലെന്നും റവന്യൂവകുപ്പ് അറിയിച്ചു.






