കശ്മീരിൽ സ്കൂളുകളും ഓഫീസുകളും തിങ്കളാഴ്ച മുതൽ തുറക്കും

ന്യൂദൽഹി- കശ്മീരിലെ സ്‌കൂളുകളും സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ലാന്റ് ലൈൻ, മൊബൈൽ ഫോൺ സർവീസുകൾ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇതേവരെ തീരുമാനമായിട്ടില്ല. ഇവയ്ക്കുള്ള നിയന്ത്രണം ഏതാനും ദിവസം കൂടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ശ്രീനഗറിൽ ഓഫീസുകൾ സാധാരണ പോലെ പ്രവർത്തിക്കാൻ ഗവർണർ സത്യപാൽ മാലിക് നിർദ്ദേശം നിർദ്ദേശം നൽകിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികൾ ദിനംപ്രതി നിരീക്ഷിച്ചുവരികയാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
 

Latest News