Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൻപതിനായിരം കിലോ അരി ഉൾപ്പെടെ രാഹുലിന്റെ സഹായം വയനാട്ടിന്

കൽപറ്റ- കാലവർഷക്കെടുതി ദുരിതം വിതച്ച വയനാട്ടിന് സാന്ത്വനവുമായി രാഹുൽ ഗാന്ധി. അൻപതിനായിരം കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം വയനാട്ടിൽ എത്തിച്ചത്. ആദ്യഘട്ടത്തിൽ പുതപ്പ്, പായ തുടങ്ങിയ അവശ്യവസ്തുക്കൾ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി അൻപതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും എത്തിയിരിക്കുന്നത്. അഞ്ച് കിലോ അരിയടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങൾക്കു വിതരണം ചെയ്യാനാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന നിർദ്ദേശം. പ്രദേശിക പാർട്ടി ഘടകങ്ങൾ വഴി ഇതിന്റെ വിതരണം തുടങ്ങി. 
വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളിൽ രാഹുൽ ഗാന്ധി രണ്ടു ദിവസം സന്ദർശനം നടത്തിയിരുന്നു. നിരവധി ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്. ഇതിന് പിന്നാലെയാണ് പുതപ്പും പായയും മണ്ഡലത്തിൽ എത്തിയത്. രണ്ടാം ഘട്ടത്തിൽ ഭക്ഷ്യ ധാന്യവുമെത്തി അടുത്തഘട്ടത്തിൽ ക്ലീനിംഗ് സാധനങ്ങൾ എത്തിക്കും. രാഹുൽ ഗാന്ധി ഈ മാസം അവസാനത്തോടെ വീണ്ടും വയനാട്ടിലെത്തും.
 

Latest News