പെരിന്തൽമണ്ണ : മേലാറ്റൂർ ചന്തപ്പടി പരേതനായ കോട്ടോപാടൻ മാനുകാക്കയുടെ മകൻ ഷാജഹാൻ തായ്ലൻഡിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വെച്ച് മരണപ്പെട്ടു.സുഹൃത്ത് ഷിഹാബും യാത്രയിൽ കൂടെയുണ്ടായിരുന്നു, മെലറ്റോ വിമാനം ലാൻഡ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുന്പാണ് മരണം സംഭവിച്ചതെന്ന് വിമാന ജീവനക്കാർ അറിയിച്ചു. മയ്യിത്ത് ഇപ്പോൾ മലേഷ്യയിലാണുള്ളത് മലേഷ്യൻ കെഎംസിസി നേതാക്കൾ കൂടെയുണ്ട് .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല