അറാറില്‍ മരിച്ച അബ്ദുല്‍ ബഷീറിന്റെ ഖബറടക്കം ഇന്ന്

അറാര്‍- പെരുന്നാള്‍ ദിവസം ബഖാലയില്‍  കുഴഞ്ഞു വീണു മരിച്ച  കോഴിക്കോട് താമരശ്ശേരി കോരങ്ങാട് മുണ്ടപ്പുറം സ്വദേശി പൂയിക്കുന്നാം മേട് വീട്ടില്‍ അബ്ദുല്‍ ബഷീറിന്റെ(46) ഖബറടക്കം ഇന്ന് വൈകിട്ട് ഏഴിന് അറാറില്‍ നടക്കും. പെരുന്നാള്‍ ദിവസം രാവിലെ പതിനൊന്നിനായിരുന്നു മരണം.
ബഖാലയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷമായി അറാറില്‍ ജ്യേഷ്ഠന്റെ മകനുമൊന്നിച്ച് കച്ചവടം ചെയ്യുകയായിരുന്നു. ഭാര്യ റാബിയ. മക്കള്‍ റസീന ,മുഹമ്മദ്‌സിയാദ്, ജുന്‍ദുബിന്‍. മരുമകന്‍: ഹാരിസ്.

 

Latest News