സേനകള്‍ തമ്മിലുള്ള ഏകോപനത്തിന് ചീഫ് ഓഫ് സ്റ്റാഫ് വരുന്നു; സുപ്രധാന പ്രഖ്യാപനം

ന്യൂദല്‍ഹി-സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രതിരോധ മേധാവിയെ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ്  ഇക്കാര്യം പ്രഖ്യാപിച്ചത്.

സുരക്ഷാസേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഞാന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവനുണ്ടാകും.

 

Latest News