Sorry, you need to enable JavaScript to visit this website.

എ.ടി.എമ്മിലെ തടസ്സങ്ങള്‍ ഇനി പണമിടപാടുകളില്‍ എണ്ണില്ല

ന്യൂദല്‍ഹി- രാജ്യത്ത് എ.ടി.എം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ സുതാര്യമാക്കി. സാങ്കേതിക തകരാറുകള്‍ മൂലം നേരിടുന്ന തടസ്സങ്ങള്‍ പണമിടപാടുകളുടെ എണ്ണത്തില്‍ പെടുത്തില്ലെന്ന് ആര്‍.ബിഐയുടെ പുതിയ അറിയിപ്പില്‍ പറയുന്നു. എ.ടി.എം വഴി പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടെക്‌നിക്കല്‍ എറര്‍ എന്ന് കാണിക്കുന്നതുള്‍പ്പെടെയുള്ള ധനേതര സേവനങ്ങള്‍ പണമിടപാടിന്റെ എണ്ണത്തില്‍ പെടുത്തില്ല.

പണമെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കറന്‍സി നോട്ടുകള്‍ ലഭിക്കാതിരിക്കുക, പിന്‍ നമ്പര്‍ തെറ്റി പോവുക തുടങ്ങിയവയൊന്നും ഇനി പണമിടപായി കണക്കാക്കില്ലെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ക്കൊന്നും ചാര്‍ജ് ഈടാക്കുകയില്ല.

എ.ടി.എം ഉപയോഗിച്ച് അതതു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നടത്തുന്ന ബാലന്‍സ് അന്വേഷണം, ചെക്കബുക്ക് റിക്വസ്റ്റ്, നികുതി അടവുകള്‍, പണം കൈമാറ്റം തുടങ്ങിയവയും പണമിടപാടിന്റെ പരിധിയില്‍ വരില്ല. ഇവയ്ക്കും ചാര്‍ജ് ഈടാക്കില്ല.

 

Latest News