Tuesday , August   20, 2019
Tuesday , August   20, 2019

തിരക്ക് കൂടിയപ്പോള്‍ ഹറമില്‍ വീല്‍ചെയര്‍ തള്ളാന്‍ 1200 റിയാല്‍

മക്ക- ഹാജിമാരുടെ തിരക്ക് മുതലെടുത്ത് വിശുദ്ധ ഹറമില്‍ വീല്‍ചെയറുകള്‍ തള്ളുന്നവര്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. വീല്‍ചെയര്‍ നിരക്ക് 1,200 റിയാല്‍ വരെഈടാക്കുന്നു.
ആവശ്യത്തിന് സൗജന്യ വീല്‍ചെയര്‍ ലഭ്യമല്ലാത്തതും ഇലക്ട്രിക് വീല്‍ചെയറുകള്‍ വാടകക്ക് നല്‍കുന്ന ഓഫീസ് ചില സമയങ്ങളില്‍ അടച്ചിടുന്നതും മറ്റുമാണ് അമിത നിരക്ക് ഈടാക്കാന്‍ കാരണം.
 തിരക്കും ദൂരക്കൂടുതലുമാണ് നിരക്ക് ഉയര്‍ത്താന്‍ കാരണമെന്ന് വീല്‍ചെറുകള്‍ തള്ളുന്നവര്‍ പറഞ്ഞു. മതാഫ് കോംപ്ലക്‌സിന്റെ മുകള്‍ നിലകളിലും ഹറമിന്റെ ടെറസ്സിലും ത്വവാഫ് നിര്‍വഹിക്കുന്നതിന് വീല്‍ചെയറുകള്‍ ഏറെ ദൂരം തള്ളേതുണ്ട്. ഇതിന് ഏറെ അധ്വാനവും സമയവും ആവശ്യമാണ്. തീര്‍ഥാടകരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് 800 റിയാല്‍ മുതല്‍ 1,200 റിയാല്‍ വരെയാണ് നിരക്ക് ഈടാക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഹറംകാര്യ വകുപ്പ് ലൈസന്‍സില്ലാത്തവരും വീല്‍ചെയര്‍ തള്ളുന്നുണ്ട്. പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെയല്ലാതെ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഇവരില്‍ പലരും വീല്‍ചയറുകള്‍ തള്ളുന്നത്. ഇത് തീര്‍ഥാടകര്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. വീല്‍ചെയറുകള്‍ കാലുകളില്‍ തട്ടി പലര്‍ക്കും പരിക്കേല്‍ക്കുന്നു. ഹറമില്‍ സൗജന്യ ഉപയോഗത്തിന് നല്‍കുന്ന 10,000 ലേറെ വീല്‍ചെയറുകളുണ്ട്. കൂടാതെ മിതമായ നിരക്കില്‍ വാടകക്ക് നല്‍കുന്ന നൂറു കണക്കിന് ഇലക്ട്രിക് വീല്‍ചെയറുകളുമുണ്ട്. ഹറംകാര്യ വകുപ്പ് പ്രത്യേകം ലൈസന്‍സ് നല്‍കിയവരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

Latest News