Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് ഇനിയും ഐശ്വര്യമുണ്ടാകട്ടെ; സല്‍മാന്‍ രാജാവും കിരീടാവകാശിയും ആശംസ നേര്‍ന്നു

റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തില്‍ സ്വന്തം പേരിലും സൗദിയിലെ ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും പേരിലും  ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന രാജാവ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.
സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.

 

 

Latest News