Sorry, you need to enable JavaScript to visit this website.

എ.ആര്‍ നഗര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- മലപ്പുറം എ. ആര്‍ നഗര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. പുതിയത്തു പുറായ കള്ളിയത്ത് പോക്കറിന്റെ മകന്‍ കള്ളിയത്ത് മുസ്തഫ (42)യാണ് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്ന മുസ്തഫക്ക് ഈയിടെ  വൃക്കരോഗം സ്ഥിരീകരിച്ചിരുന്നു.  
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.  
മാതാവ്: സൈനബ. ഭാര്യ: റൈഹാനത്ത് ള്ളക്കല്‍. മക്കള്‍: ഇര്‍ഷാദ് , ഹഫീഫ , ഇര്‍ഫാന്‍ , അര്‍ഷാദ്.
സഹോദരന്‍മാര്‍ : റഷീദ് , ഫൈസല്‍ (റിയാദ് ), സഹോദരി: റസിയ.

 

Latest News