Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെല്ലുവിളികള്‍ നേരിടാന്‍ എപ്പോഴും സൗദി അറേബ്യയോടൊപ്പം- യു.എ.ഇ

മക്ക- മേഖലാ സുരക്ഷക്ക് വെല്ലുവിളികൾ ഉയർത്തുന്ന ശക്തികൾക്കെതിരെ സൗദി അറേബ്യയും യു.എ.ഇയും ഒരുമിച്ചു നിൽക്കുമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും മിനായിൽ വെച്ച് കൂടിക്കാഴ്ചകൾ നടത്തി യെമനിലെ പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ സായിദ്. 


യെമനെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ സഖ്യസേന ശക്തമായി നിലയുറപ്പിച്ചു. മേഖലയുടെ സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിനും വെല്ലുവിളികളും അപകടങ്ങളും ചെറുക്കുന്നതിനുമുള്ള അടിസ്ഥാനശിലയും സുരക്ഷാ കവചവുമാണ് സൗദി അറേബ്യ.

പ്രാദേശിക, ആഗോള തലങ്ങളിൽ സൗദി അറേബ്യക്ക് വലിയ സ്വാധീനവും സ്ഥാനവുമുണ്ട്. വിവേകത്തിന്റെയും സന്തുലനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും രാഷ്ട്രീയമാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഭരണത്തിനു കീഴിൽ സൗദി അറേബ്യ പയറ്റുന്നത്. 


സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം എക്കാലവും സുദൃഢമായിരുന്നു. ഇത് ഇങ്ങിനെ തന്നെ തുടരുകയും ചെയ്യും. സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പൊതുവായ വിധിയുടെയും അടിത്തറയിലുള്ള ഉറച്ച ഉഭയകക്ഷിബന്ധമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളത്. 


രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ഇരു രാജ്യങ്ങളിലെയും ജനതകൾ തമ്മിലുള്ള സാഹോദര്യബന്ധവും ശക്തമായ ഉഭയകക്ഷി ബന്ധത്തിന് കരുത്തുപകരുന്നു. മേഖലാ രാജ്യങ്ങളുടെ സുരക്ഷക്കും, പൗരന്മാരുടെ വികസനത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കുമുള്ള അവകാശങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്ന ശക്തികളെ നേരിടുന്നതിന് സൗദി അറേബ്യയും യു.എ.ഇയും ശക്തമായും നിശ്ചയദാർഢ്യത്തോടെയും ഒരുമിച്ചുനിൽക്കും. 


യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ 2015 ൽ രൂപീകരിച്ച അറബ് സൈനിക സഖ്യം ചരിത്രപരമായ പങ്കാണ് വഹിക്കുന്നത്. യെമനെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ സഖ്യസേന നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുന്നു. യെമൻ ജനതയുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി സഖ്യസേന പ്രവർത്തിക്കുന്നു. യെമൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് യെമനികൾക്കൊപ്പം സഖ്യസേന എക്കാലവും നിലയുറപ്പിക്കും. 


പരസ്പരം പോരടിക്കുന്ന യെമൻ കക്ഷികൾ വിവേകം വീണ്ടെടുത്ത് സംവാദത്തിന്റെ ഭാഷക്കും യെമന്റെ താൽപര്യങ്ങൾക്കും മുൻഗണന നൽകണമെന്നാണ് സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെടുന്നത്. ഏദനിലെ വിവിധ കക്ഷികളെ ചർച്ചകൾക്ക് സൗദിയിലേക്ക് ക്ഷണിച്ച് സൗദി അറേബ്യ കാണിച്ച വിവേകത്തെ താൻ പ്രശംസിക്കുകയാണ്. യെമന്റെ സുരക്ഷാ ഭദ്രതയിലുള്ള സൗദി അറേബ്യയുടെ താൽപര്യമാണ് ഇത് മൂർത്തീകരിക്കുന്നത്. 


കുഴപ്പങ്ങൾ ഇല്ലാതാക്കുന്നതിനും യെമൻ ജനതക്കിടയിൽ ഐക്യദാർഢ്യമുണ്ടാക്കുന്നതിനുമുള്ള പ്രധാന ചട്ടക്കൂടാണിത്. യെമനികൾക്കിടയിലെ ഏതു തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള ഏക മാർഗം സംവാദമാണ്. 
സൗദി അറേബ്യയുടെ ക്ഷണം മുന്നോട്ടുവെക്കുന്ന അവസരം യെമനിലെ കക്ഷികൾ പ്രയോജനപ്പെടുത്തണമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ ആവശ്യപ്പെട്ടു. 

Latest News