100 രൂപയുടെ ഡ്രസ് വാങ്ങിയ അരിശത്തിൽ 17 കാരൻ സഹോദരിയുടെ കണ്ണ് പിഴുതെടുത്തു

ന്യൂദൽഹി- സഹോദരി നൂറു രൂപയുടെ ഡ്രസ് വാങ്ങിയ അരിശത്തിൽ പതിനേഴുകാരൻ ക്രൂരമായി ആക്രമിച്ചു കണ്ണ് പിഴുതെടുത്തു. ദൽഹിയിൽ താമസിക്കുന്ന ബിഹാർ കുടുംബത്തിലെ 20 കാരിയായ യുവതിയാണ് സഹോദരന്റെ ക്രൂരമായ അക്രമത്തിനിരയായത്. രക്തത്തിൽ കുളിച്ച് കിടന്ന പെൺകുട്ടിയെ ദൽഹി സ്‌ത്രീ കമ്മീഷൻ അംഗങ്ങളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതമാണെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സഹോദരനെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. ഇവരുടെ മാതാപിതാക്കൾ ബിഹാറിൽ പോയ വേളയിലാണ് സംഭവം. യുവതിയെ ആക്രമിച്ച സഹോദരൻ അരിശം മൂത്ത് കണ്ണുകൾ ചൂഴ്ന്നെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ദൽഹി സ്‌ത്രീ കമ്മീഷൻ അംഗങ്ങൾ നടത്തുന്ന സാധാരണ വീട് സന്ദര്‍ശന വേളയില്‍ റൂമില്‍ നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവശ നിലയിലായ യുവതിയെ കണ്ടെത്തിയത്. 
        മഹിളാ പഞ്ചായത്ത് അംഗങ്ങള്‍ യുവതിയെ രക്ഷികുന്നതിനായുള്ള ശ്രമത്തിനിടെ സഹോദരന്‍ ഇവരെയും ആക്രമിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ച ഇവര്‍ പതിനേഴു കാരനെ കീഴ്പ്പെടുത്തി അകത്ത് കയറിയപ്പോഴാണ് അവശ നിലയില്‍ പെണ്‍കുട്ടി രക്തത്തില്‍ കുളിച്ചു തറയില്‍ കിടക്കുന്നത് കണ്ടത്. ആക്രമണത്തില്‍ യുവതിയുടെ മുഖം നീര് വന്നു ഭയാനകമായ സ്ഥിയിയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മുഖത്തെ നീര്‍കെട്ട് കുറഞ്ഞാല്‍ മാത്രമേ കണ്ണിലെ മുറിവുകള്‍ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ ബീഹാറില്‍ നിന്നും തിരിച്ചിട്ടുണ്ട്. സഹോദരന്‍ ഇതിനു മുമ്പും സ്ഥിരമായി ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നെവന്നു മറ്റു സഹോദരിമാരും മൊഴി നല്‍കിയിട്ടുണ്ട്. 

Latest News