സ്വർണവില സർവകാല റെക്കോർഡിൽ, പവന് 27,800 രൂപ

ന്യൂദല്‍ഹി- സ്വർണവില സർവകാല റെക്കോർഡിൽ. 27,800 രൂപയാണ് ഇന്നത്തെ വില. ഇന്ന് മാത്രം പവന് കൂടിയത് 320 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 3,475 രൂപയായി. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 22,000 രൂപയായിരുന്നു പവന് വില. ഒരു വർഷം കൊണ്ട് 5,800 രൂപയാണ് സ്വർണത്തിന് വില കൂടിയത്. ഒന്നരമാസത്തിനകം 3000 രൂപയുടെ വർധനവുണ്ടായി. 
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റത്തിന് കാരണമായത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം ഇടിഞ്ഞതും വില കൂടാൻ കാരണമായി.

Latest News