ദുര്‍ഗ പൂജാ കമ്മിറ്റികള്‍ക്ക് ആദായ നികുതി നോട്ടീസ്; പ്രതിഷേധവുമായി തൃണമൂല്‍

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ദുര്‍ഗ പൂജാ കമ്മിറ്റികള്‍ക്ക് ആദായ നികുതി നോട്ടീസയച്ചതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍  ധര്‍ണ നടത്തി. നിരവധി ദുര്‍ഗ പൂജ കമ്മിറ്റികള്‍ക്ക് ആദായ നികുതി നോട്ടീസയച്ചതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ ബംഗാ ജനനി ബ്രിഗേഡ് എന്ന വനിതാ വിഭാഗമാണ് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ എട്ട് മണിക്കൂര്‍ ധര്‍ണ നടത്തിയത്.  
ആഘോഷങ്ങളെ നികുതികളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മമത ബംഗ്ലയെ സ്‌നേഹിക്കുന്നവര്‍ മുഴുവന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു.
ചിട്ടി കുംഭകോണത്തിലൂടെ തട്ടിയ പണം പൂജ കമ്മിറ്റികളിലൂടെ തൃണമൂല്‍ നേതാക്കള്‍ വെളിപ്പിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

 

Latest News