മുംബൈ- കേന്ദ്രഭരണപ്രദേശങ്ങളായി മാറിയ ജമ്മു കശ്മീരിലും ലഡാക്കിലും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക കര്‍മ സേന രൂപവത്കരിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് ഗ്രൂപ്പിന്റെ 42ാമത് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ രണ്ടായി വിഭജിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കശ്മീരില്‍ നിക്ഷേപിക്കാന്‍ സ്വകാര്യ സംരംഭകരെ പ്രേരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താഴ് വരയിലെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊതു മേഖലാ സ്ഥാപനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്കും അവരുടെ വികസന ആവശ്യങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനയാ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.