ന്യൂദല്‍ഹി- ഇന്ത്യന്‍ ബോക്‌സിങ് താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തിലാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്.
രാജ്യാന്തര തലത്തില്‍ പലവട്ടം ഇന്ത്യയുടെ യശസുയര്‍ത്തിയവരാണ് ഇരുവരുമെന്ന് കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ബബിത ഫോഗട്ടിനേയും, മഹാവീര്‍ ഫോഗട്ടിനേയും ബി.ജെ.പിയില്‍ എത്തിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയില്‍ നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെയാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്.
ജനനായക് ജനതാ പാര്‍ട്ടിയുടെ കായിക വിഭാഗത്തിന്റെ തലവനായി മഹാവീര്‍ ഫോഗട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിപാടികളിലും അവരുടെ നയങ്ങളിലും ആകൃഷ്ടരായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് മഹാവീര്‍ ഫോഗട്ട് പറഞ്ഞു.






