മിനായില്‍ വീണ്ടും മഴ; ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുകളില്ല-video

മിനാ- തമ്പുകളുടെ നഗരിയായ മിനയില്‍ വീണ്ടും മഴ. വൈകിട്ട് മൂന്നരയോടെയാണ് മഴ ആരംഭിച്ചത്. സാമാന്യം ഭേദപ്പെട്ട മഴയാണ് മക്കയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നതെങ്കിലും കല്ലേറ് കര്‍മം തുടരുന്ന ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനമുള്ളതിനാലും മൂടിക്കെട്ടിയ അന്തരീക്ഷം കണക്കിലെടുത്തും ഹാജിമാര്‍ കുടകളുമായാണ് പുറത്തിറങ്ങിയത്. മഴ മാറുന്നതുവരെ കല്ലേറ് കര്‍മത്തിനു പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

 

Latest News