തീരസംരക്ഷണ സേനയുടെ കപ്പലില്‍ സ്‌ഫോടനം; ഒരാളെ കാണാതായി

വിശാഖപട്ടണം- തീരസംരക്ഷണ സേനയുടെ കപ്പലിനു തീപ്പിടിച്ച് ഒരാളെ കാണാതായി. വിശാഖപട്ടണം തുറമുഖത്തിനു സമീപമാണ് കോസ്റ്റല്‍ ജ്വാഗര്‍ എന്ന കപ്പലിനു തീപ്പിടിച്ചത്. കപ്പലിനകത്തുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് തീ പടരുകയും കറുത്ത പുക ഉയരുകയും ചെയ്തു. സംഭവ സമയത്ത് കപ്പലിലുണ്ടായിരുന്ന 29 ജോലിക്കാരില്‍ 28 പേരേയും രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

സമീപത്തുണ്ടായിരുന്ന തീരസേനയുടെ റാണി റഷ്‌മോണി കുതിച്ചെത്തി തുറമുഖത്തെ ബോട്ടുകളുമായി ചേര്‍ന്നാണ് കപ്പല്‍ ജോലിക്കാരെ രക്ഷപ്പെടുത്തിയത്. തീരസേനയുടെ മറ്റൊരു കപ്പലായ സമുദ്രയും കോസ്റ്റ് ഗോര്‍ഡ് ഹെലിക്കോപ്റ്ററുകളും രക്ഷാ ദൗത്യത്തിന് എത്തിയിരുന്നു. സ്‌ഫോടനത്തിന്റേയും അഗ്നിബാധയുടേയും കാരണം അറിവായിട്ടില്ല. മണിക്കൂറുകളെടുത്താണ് തീ കെടുത്തിയത്.

 

Latest News